തലശ്ശേരി: ഇന്ത്യൻ ബാങ്കിൽനിന്ന് സീനിയർ മാനേജരായി വിരമിച്ച മാടപ്പീടിക നളിനത്തിൽ എം.എ. ജയറാം (79) നിര്യാതനായി. പരേതരായ പത്മനാഭൻ-സരസ്വതി ദമ്പതികളുടെ മകനാണ്. ഭാര്യ: ലത. മക്കൾ: പ്രിയങ്ക ജയറാം, മേഘ്ന ജയറാം. മരുമക്കൾ: സന്ദീപ് (എൻജിനീയർ ബംഗളൂരു), റജി (ദുബൈ). സഹോദരങ്ങൾ: സചിദേവി (റിട്ട. മാനേജർ, തലശ്ശേരി സഹകരണ അർബൻ ബാങ്ക്), രവീന്ദ്രൻ (ആന്ധ്ര), രമാദേവി (റിട്ട. അധ്യാപിക), പരേതയായ ജയശ്രീ (റിട്ട. സീനിയർ സൂപ്രണ്ട് വിദ്യാഭ്യാസ വകുപ്പ്). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ.