പുത്തൻപീടിക: കുറുവത്ത് ക്ഷേത്രത്തിനു സമീപം ഇലഞ്ഞിക്കൽ ആൻറണി (79) നിര്യാതനായി. തൃശൂർ ജില്ല കോടതി മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ റോസിലി.
മക്കൾ: സന്തോഷ് (കെ.എസ്.ഇ.ബി ജീവനക്കാരൻ, പാവറട്ടി), സിന്ധു (ഫിഷറീസ് ഉദ്യോഗസ്ഥ, തൃശൂർ), ബിന്ദു. മരുമക്കൾ: ബെന്നി, പോളി. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് പുത്തൻപീടിക സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.