താമരശ്ശേരി: ചമൽ കഴുകനോലിക്കൽ സലീന ജെയിംസ് (57) നിര്യാതയായി. ഐ.ഡി.സി താമരശ്ശേരി കോഓഡിനേറ്റർ, നോർത്ത് മലബാർ ഫാർമർ പ്രൊഡ്യൂസർ കമ്പനി ഡയറക്ടർ, സഞ്ജീവനി ഫാർമേഴ്സ് ക്ലബ് കൺവീനർ, താമരശ്ശേരി രൂപത മദേഴ്സ് ഫൊറോന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
അടിവാരം വള്ളിയാട് ചേലക്കൽ കുടുംബാംഗമാണ്. ഭർത്താവ്: ജെയിംസ് കഴുകനോലിക്കൽ. മക്കൾ: അനു ജെയിംസ്, ആൽബിൻ ജെയിംസ് (എൻജിനീയർ മർച്ചന്റ് നേവി). മരുമകൻ: ടെൻസൺ വേങ്ങാപ്പള്ളി തോട്ടുമുക്കം. പിതാവ്: പരേതനായ തോമസ്. മാതാവ്: ഏലിക്കുട്ടി. സഹോദരങ്ങൾ: ഫാ. ജോർജ് തോമസ് ചേലക്കൽ (യു.കെ), ലില്ലികുട്ടി തോമസ് (റിട്ട. ഹെഡ് നഴ്സ് മെഡിക്കൽ കോളജ് കോഴിക്കോട്), ജോയി തോമസ് (എം.ജെ ഇലക്ട്രിക്കൽസ് താമരശ്ശേരി), ജോജി തോമസ് (മ്യൂസിക് ഇലക്ട്രിക്കൽസ് അടിവാരം), ബിനോയി തോമസ് (യു.കെ). സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് ചമൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.