താനൂർ: കുന്നുംപുറം സ്വദേശി തമ്പ്രേരി മൊയ്തീൻകുട്ടി ഹാജി (ചെറിയ ബാവ ഹാജി-75) നിര്യാതനായി. രാഷ്ട്രീയ, മത, സാമൂഹിക രംഗങ്ങളിൽ സജിവമായിരുന്ന ബാവ ഹാജി കുന്നുംപുറം മഹല്ല് സെക്രട്ടറി സ്ഥാനവും വഹിച്ചിരുന്നു. ദീർഘകാലം ജിദ്ദയിൽ പ്രവാസിയായിരുന്നു.
ഭാര്യ: നഫീസ ചിത്രംപള്ളി. മക്കൾ: സുഹറ, മുഹമ്മദ് റാഫി, നിസാർ. മരുമക്കൾ: അഷ്റഫ് കൊട്ടന്തല, ഖമറുന്നിസ താനാളൂർ, സാഹിറ തലക്കടത്തൂർ.