പത്തിരിപ്പാല: മലമ്പുഴ കനാലിൽ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണൂർ കിഴക്കുംപുറം കല്ലങ്കാട് വീട്ടിൽ പ്രഭാകരന്റെ മകൻ ബാബുവാണ് (48) മരിച്ചത്. വീട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച ഉച്ചക്കുശേഷം 3.30 ഓടെയാണ് മണ്ണൂർ ഒന്നാം മൈൽ ഖാദിക്ക് പിറകിലെ കനാലിലൂടെ ഒഴുകിയെത്തിയ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.
മാതാവ്: ജയലളിത. ഭാര്യ: രേഖ. മക്കൾ: ബിബിൻ, ബിൻസി.