പത്തിരിപ്പാല: മങ്കര കല്ലൂർ അമ്പലപ്പടി വീട്ടിൽ രവിചന്ദ്രൻ (രവി -53) ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചിന് കൂറ്റനാട് വലിയപള്ളിക്ക് സമീപത്തെ കെട്ടിടത്തിൽ ഡ്രിൽ മെഷീൻ ഉപയോഗിച്ച് സ്ക്രൂ ചെയ്യുന്നതിനിടെയാണ് അപകടം.
കുഴഞ്ഞുവീണ രവിചന്ദ്രനെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. കാർപെന്റർ ജോലിക്കാരനാണ് രവിചന്ദ്രൻ.
ഭാര്യ: സരസ്വതി. മക്കൾ: അജയ്, അഞ്ജന, അമൽ. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, ഷൈനി.