ചൊക്ലി: റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ നിടുമ്പ്രത്തെ ‘സുനിബ’യിൽ കെ.പി. ബാലൻ (85) നിര്യാതനായി. എൻ.എഫ്.പി.ടി.ഇ മുൻ ജില്ല കമ്മിറ്റി അംഗവും തലശ്ശേരി മേഖല സെക്രട്ടറിയുമായിരുന്നു. തലശ്ശേരി കോഓപറേറ്റിവ് റൂറൽ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ചൊക്ലി ശ്രീനാരായണ വായനശാല പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: കെ. സരോജിനി (റിട്ട. പ്രധാനാധ്യാപിക, കണ്ണംവെള്ളി എൽ.പി സ്കൂൾ, പാനൂർ). മക്കൾ: കെ.പി. സുനിൽ ബാൽ (അധ്യാപകൻ, ചൊക്ലി ബി.ആർ.സി മുൻ ബി.പി.സി), കെ.പി. ശുഭ (അധ്യാപിക, കാനഡ). മരുമക്കൾ: എ.കെ. അനിൽകുമാർ(കാനഡ), പി.കെ. സുദയ (അധ്യാപിക, രാജാസ് കല്ലായ് യു.പി സ്കൂൾ, മാടപ്പീടിക). സഹോദരങ്ങൾ: കെ.പി. വാസു, ശാന്ത, വിജയൻ, പരേതരായ നാണു, ലീല. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.