ഉരുവച്ചാൽ: കുവൈത്ത് കെ.എം.സി.സി മട്ടന്നൂർ മണ്ഡലം ജില്ല കൗൺസിലറും മാങ്ങാട്ടിടം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മുൻ പ്രസിഡന്റുമായ മെരുവമ്പായി മൂന്നാംപീടികയിലെ ബൈത്തുന്നൂറിൽ ഹാജി എൻ. അബ്ദുറഹ്മാൻ മുസ്ലിയാർ (79) നിര്യാതനായി. കൂത്തുപറമ്പ് ശംസുൽ ഉലമ അക്കാദമി സ്ഥാപക നേതാക്കളിൽ ഒരാളാണ്. കുവൈത്ത് സുന്നി കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. മെരുവമ്പായി മഹല്ല് ജമാഅത്ത് ഖാദിയായിരുന്നു.
ഭാര്യ: വാഴോത്ത് സുഹറ. മക്കൾ: മുഹമ്മദ് സാദിഖ് (കുവൈത്ത് കെ.എം.സി.സി മട്ടന്നൂർ മണ്ഡലം ജില്ല കൗൺസിലർ), അഹമ്മദ് സ്വാലിഹ് (കുവൈത്ത് മട്ടന്നൂർ കെ.എം.സി.സി ട്രഷറർ), ഫറൂഖ് അബ്ദുല്ല (കുവൈത്ത് മട്ടന്നൂർ മണ്ഡലം സെക്രട്ടറി), സാബിറ, ബുഷറ, ആരിഫ, പരേതനായ അബൂബക്കർ സിദ്ധീഖ്. മരുമക്കൾ: ഇഖ്ബാൽ (മക്ക), അമീൻ (ഓണസ്റ്റി റസിഡൻസി മട്ടന്നൂർ), ശക്കീർ (മക്ക). സഹോദരങ്ങൾ: മായൻ (ഹുൻസൂർ), കാസിം ഹാജി, കുഞ്ഞാമിന, പരേതരായ അബ്ദുല്ല, ഇബ്രാഹിം, അഹമ്മദ്, സൈനബ.