അഴീക്കോട്: സെൻട്രൽ എൽ.പി സ്കൂളിനു സമീപം ദീപം വീട്ടിൽ തങ്കം (85) നിര്യാതയായി. പരേതരായ മാവില കക്കാടത്ത് നാരായണൻ നമ്പ്യാരുടെയും അഴീക്കോടൻ വീട്ടിൽ അമ്മുവമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ തെക്കില വീട്ടിൽ പദ്മനാഭൻ നമ്പ്യാർ. മക്കൾ: എ.വി. പ്രദീപൻ (റിട്ട. കെൽട്രോൺ), പ്രവീൺകുമാർ (സതേൺ റെയിൽവേ, പാലക്കാട്), പ്രഭ സുരേന്ദ്രൻ നമ്പ്യാർ (അഴീക്കോട്). മരുമക്കൾ: ഇ.കെ. ലത (ചെറുകുന്ന്), ജി.ഒ. പ്രിയ (പള്ളിക്കുന്ന്), പരേതനായ വെള്ളുവ വീട്ടിൽ സുരേന്ദ്രൻ നമ്പ്യാർ. സഹോദരങ്ങൾ: എ.വി. ഗിരിജവല്ലി, പരേതയായ സരസ്വതി, വിമല ചന്തേര. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പള്ളിക്കുന്നുമ്പ്രം സമുദായ ശ്മശാനത്തിൽ.