പഴയങ്ങാടി: ഖുർആൻ പണ്ഡിതനും പ്രഭാഷകനും ഗ്രന്ഥകാരനും ഗാനരചയിതാവുമായ മുട്ടം ജുമാമസ്ജിദിനു സമീപം സനാസിലെ അബ്ദുൽ അസീസ് പുതിയങ്ങാടി (66) നിര്യാതനായി. പുതിയങ്ങാടി പുതിയവളപ്പ് സ്വദേശിയാണ്. ദീർഘകാലം യു.എ.ഇ.യിൽ പ്രവാസിയായിരുന്നു. ഗൾഫ് മാധ്യമം ലേഖകൻ, ജമാഅത്തെ ഇസ്ലാമി ഹിന്ദ് മുട്ടം പ്രാദേശിക ഹൽഖ നാസിം, മാടായി ഏരിയ പ്രസിഡന്റ്, ജില്ല സമിതി അംഗം, മുട്ടം മുസ്ലിം ജമാഅത്ത് ദുബൈ കമ്മിറ്റി വൈസ് പ്രസിഡന്റ്, ഐ.സി.സി ദുബൈ കമ്മിറ്റി പ്രസിഡന്റ്, പയ്യന്നൂർ മസ്ജിദുറഹ്മ ഖത്വീബ് തുടങ്ങിയ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.
പിതാവ്: പരേതരായ പെരിങ്ങത്തൂർ സ്വദേശി മൂസ. മാതാവ്: പുതിയങ്ങാടി പുതിയവളപ്പിലെ കെ.വി. കുഞ്ഞാമിന. ഭാര്യ: എം.കെ. ഫാത്തിമ (മുട്ടം). മക്കൾ: ബഷീർ (ഷാർജ), സന. മരുമക്കൾ: പി.ഐ. സൈനബ് (പുതിയങ്ങാടി), സുഹൈൽ (അബൂദബി). സഹോദരങ്ങൾ: അസ്മ, മുഹമ്മദലി, പരേതയായ ജമീല.