കോഴിക്കോട്: പുതിയറ ബി.ഇ.എം.യു.പി സ്കൂള്‍ മുന്‍ പ്രധാനാധ്യാപിക ക്രിസ്റ്റബല്‍ സൗമിനി നാപ്പള്ളി (89) പാവമണി റോഡിലെ വസതിയിൽ (കോറണേഷൻ തിയറ്ററിന് എതിർവശം) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ജോണ്‍ എസ്. നാപ്പള്ളി. സി.എസ്.ഐ പാസ്റ്ററേറ്റ് കമ്മിറ്റി സെക്രട്ടറി, സി.എസ്.ഐ ഹോസ്റ്റല്‍ വാര്ഡന്, സി.എസ്.ഐ സ്ത്രീജനസഖ്യം കോഴിക്കോട് ഏരിയ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മക്കള്‍: നീന മെര്വിന് (റിട്ട. പോസ്റ്റ് ഓഫിസ്, കോഴിക്കോട്), ആല്വിന് എസ്. നാപ്പള്ളി (റിട്ട. റെയില്‍വേ), സാമുവല്‍ ജോണ്‍സ് നാപ്പള്ളി (ഇലക്ട്രോണിക്സ് ടെക്നീഷ്യന്), ജ്യോതിസ് വയലറ്റ് നാപ്പള്ളി. മരുമക്കള്‍: മെല്വിന്, ബെന്‍സി, മെര്ലിന്, പ്രവീണ (അധ്യാപിക, ബി.ഇ.എം ഗേള്‍സ് ഹൈസ്കൂള്‍). സംസ്കാരം ഞായറാഴ്ച 11.30ന് ചരമ ശുശ്രൂഷക്കുശേഷം വെസ്റ്റ്ഹില്‍ സെമിത്തേരിയില്‍.