എലവഞ്ചേരി: നെൽപ്പാടം ഉഴുതുമറിക്കുമ്പോൾ ട്രാക്ടർ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കിഴക്കുമുറി ആണ്ടിത്തറ കൃഷ്ണമൂർത്തി (70) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ഞാറ് നടന്നതിനായി പാടശേഖരം തയാറാക്കുന്നതിനിടെ ട്രാക്ടർ തലകീഴായി മറിയുകയായിരുന്നു. ട്രാക്ടറിന് അടിയിൽപെട്ടുപോയ കൃഷ്ണമൂർത്തിയെ പരിസരത്തുള്ള തൊഴിലാളികളും നാട്ടുകാരും കൂടി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. ഭാര്യ: രാജേശ്വരി. മക്കൾ: ജ്യോതിലക്ഷ്മി, നന്ദകുമാർ. മരുമക്കൾ: രാമരാജൻ, ദേവി.