കോഴിക്കോട്: അഹമദാബാദ് ഫയർസ്റ്റോൺ ടയർ കമ്പനി ഉദ്യോഗസ്ഥനായിരുന്ന പി.വി. ഉണ്ണികൃഷ്ണൻ (83) കോഴിക്കോട് ചക്കോരത്തുകുളം വികാസ് നഗർ ഹൗസിങ് കോളനിയിലെ 822 ഫ്ലാറ്റിൽ നിര്യാതനായി. അഹമദാബാദിലേയും ബറോഡയിലേയും കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ഡീലറായിരുന്നു. പാലക്കാട് നെടുങ്ങോട്ടൂർ പടിക്കൽ വാരിയം അംഗമാണ്. ഭാര്യ: ഗംഗ ഉണ്ണികൃഷ്ണൻ. മകൻ: സമീർ ഉണ്ണികൃഷ്ണൻ (അദാനി ഗ്രൂപ്പ്, ഒഡിഷ). മരുമകൾ: കൊമില (അധ്യാപിക, അഹമദാബാദ്). സഹോദരങ്ങൾ: പ്രഭാകര വാരിയർ (തൃശൂർ), സരസ്വതി വാരസ്യാർ (തൃശൂർ), സതി വാരസ്യാർ (തൃശൂർ), സുശീല വാരസ്യാർ (ഒറ്റപ്പാലം), പദ്മിനി വാര്യാർ (എറണാകുളം), പരേതരായ ശ്രീധര വാരിയർ, അച്ചുണ്ണി വാരിയർ, രാധ വാരസ്യാർ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് മാവൂർ റോഡ് ശ്മശാനത്തിൽ.