തളിപ്പറമ്പ്: ബക്കളം ഭഗത് സിങ് സ്ക്വയറിന് സമീപം സെന്റ് ജോസ് വാസ് യൂനിറ്റിലെ താനിക്കൽ ഫ്രാൻസിസ് ഡോൾഫി (66) നിര്യാതനായി. തളിപ്പറമ്പിലെ ആദ്യകാല ജീപ്പ് ഡ്രൈവർ ആയിരുന്നു. കല്ലട കൺസ്ട്രക്ഷൻ, മംഗള കറി പൗഡർ എന്നീ സ്ഥാപനങ്ങളിലും ഡ്രൈവറായി ജോലിചെയ്തിരുന്നു.ഭാര്യ: ലിസി (കമല). മക്കൾ: ഷാജി (ഗൾഫ്), ജിഷ, ഡാനിയൽ. മരുമക്കൾ: സൂര്യ (കൊട്ടില), റോയി (ചുടല). സഹോദരങ്ങൾ: തങ്കച്ചൻ (ബക്കളം) പരേതരായ ജോസഫ്, വർഗീസ്, അന്നമ്മ.