കക്കറ: എരമം കുറ്റൂർ സർവിസ് സഹകരണ ബാങ്ക് റിട്ട. മാനേജറും പൊതുപ്രവർത്തകനുമായ കെ. ജനാർദനൻ (71) നിര്യാതനായി. പരേതരായ കൈപ്രത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും കൊഴുമ്മൽ ജാനകിയമ്മയുടെയും മകനാണ്. കോളിയാട്ട് ഭവാനിയാണ് ഭാര്യ. മക്കൾ: ഡോ. കെ.വി. ജൈനി മോൾ. (അസി. പ്രഫസർ, മാടായി കോളജ്), കെ.വി. ദിവ്യമോൾ (അമേരിക്ക).
മരുമക്കൾ: കെ. രമേഷ് (റേഡിയോ മാംഗോ, കണ്ണൂർ), പി. ശ്രീജിത്ത് (എൻജിനീയർ, അമേരിക്ക). സഹോദരങ്ങൾ: കെ. ഭാസ്കരൻ, ദാമോദരൻ, രാജൻ, ലീന. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ശേഷം രണ്ടിന് കക്കറ പൊതുശ്മശാനത്തിൽ.