മമ്പാട്: മുൻ ഡെപ്യൂട്ടി രജിസ്ട്രാറും മുസ്ലിം ലീഗ് നേതാവും സിൽസില നൂരിയ ഖലീഫയുമായ കോഴിപ്പറമ്പൻ അബ്ദുല്ല (69) നിര്യാതനായി.
മലപ്പുറം, വയനാട് ജില്ലകളിൽ വ്യവസായ ഓഫിസറായിരുന്നു. സ്റ്റേറ്റ് ഗസറ്റഡ് ഓഫിസേഴ്സ് യൂനിയൻ, സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ എന്നിവയുടെ സംസ്ഥാന സമിതി അംഗമായിരുന്നു. കാൽ നൂറ്റാണ്ടോളം മമ്പാട് പുത്തൻ പള്ളിയുടെ ജനറൽ സെക്രട്ടറിയായിരുന്നു.
പിതാവ്: കോഴിപ്പറമ്പൻ മമ്മദ് കുട്ടി. മാതാവ്: കറുത്തേടത്ത് ആമിന. ഭാര്യ: ഫാത്തിമ. മക്കൾ: ആമിനത്തു സുഹ്റ, നൗഫൽ, സുഹൈൽ, അഫ്സൽ, ആരിഫ്, മിസ്രിയ. സഹോദരങ്ങൾ: ഫാത്തിമ, പരേതനായ മുഹമ്മദലി, ഹൈദരലി, ആസ്യ, മൂസൽ ബാഖവി, മുസ്തഫ, അക്ബർ.