പട്ടാമ്പി: ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് ഒരാൾ മരിച്ചു. കൊപ്പം തെക്കുമ്മല കൂരിപ്പറമ്പിൽ നാസറാണ് (50) വ്യാഴാഴ്ച രാത്രി പത്തിന് കാരക്കാട് ഭാരതപ്പുഴയിൽ ഒഴുക്കിൽ പെട്ടത്. ചെങ്ങണാകുന്ന് തടയണയുടെ പമ്പ്ഹൗസിനടുത്തുനിന്നാണ് മൃതദേഹം കിട്ടിയത്.
പിതാവ്: പരേതനായ അസീസ് ഹാജി. മാതാവ്: പരേതയായ ആമിനു ഉമ്മ. ഭാര്യ: ഹസീന. മക്കൾ: അസ്ലം മുബാറക് (അൽ ഐൻ), ഷാദിൽ റഹ്മാൻ, ഫാത്തിമ നഷ് വ.
മരുമകൾ: ബാദിറ തൻഹീൻ. സഹോദരങ്ങൾ: അബ്ദുൽ സലാം, ലിയാഖത്തലി, മുഹമ്മദ് ഫൈസൽ, ഫാത്തിമ, ഖൈറുന്നിസ, ജമീല, ഷമീറ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം തെക്കുമ്മല കൊഴിക്കൊള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.