തലശ്ശേരി: സായി സെന്റർ മുൻ അസി. ഡയക്ടറും ജിംനാസ്റ്റിക്സ് അന്തർ ദേശീയ പരിശീലകനുമായ അരുൺ കുമാർ എച്ച്. പാട്ടീൽ (69) മൈസൂരുവിലെ വസതിയിൽ നിര്യാതനായി. 2003 മുതൽ 2015 വരെ സായി സെന്റർ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂൾ ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന ഒരു ഹോക്കി ഗ്രാമമായി വളർന്നുവന്നതിന്റെ പ്രധാന കാരണക്കാരനായ വ്യക്തി പാട്ടീലായിരുന്നു.
ഗവ. ബ്രണ്ണൻ കോളജിൽ സായിയുടെ സഹകരണത്തോടെ സിന്തറ്റിക് ട്രാക്ക് സ്ഥാപിച്ചതിൽ മുഖ്യ പങ്ക് വഹിച്ചിരുന്നു. 2017ൽ തിരുവനന്തപുരം എൽ.എൻ.സി.പിയിൽനിന്ന് റിട്ടയർ ചെയ്തു. ശേഷം മൈസൂരുവിലെ വീടിനോടു ചേർന്ന് കുട്ടികൾക്കായി ജിംനാസ്റ്റിക്സ് പരിശീലനം നൽകിയിരുന്നു. മാതാവ്: ഇന്ദിര പാട്ടീൽ (കവയിത്രി). ഭാര്യ: വിജയലക്ഷ്മി പാട്ടീൽ (മൈസൂരു സർവകലാശാല ലക്ചറർ). മക്കൾ: അക്ഷയ് പാട്ടീൽ (കായിക അധ്യാപകൻ, തബല മാസ്റ്റർ, മൈസൂരു), വൈഷ്ണവി പാട്ടീൽ (ഹോളണ്ട്). മരുമകൻ: ശ്രീഹരിഹര ശരൺ.