പഴയങ്ങാടി: മാട്ടൂൽ ജാറം ജുമാ മസ്ജിദിനു സമീപത്തെ പാലക്കോടൻ ജസീം (32) ഖത്തറിൽ നിര്യാതനായി. മാടായി വാടിക്കലിലെ ചേരിച്ചി അബ്ദുൽ ഹക്കീമിന്റെയും (ബഹ്റൈൻ), മാട്ടൂൽ നോർത്തിലെ പാലക്കോടൻ ജുബൈരിയയുടെയും മകനാണ്. ഭാര്യ: അമീറ (പെടയന). സഹോദരങ്ങൾ: റമീസ് (ബഹ്റൈൻ), ജസ്ന.
മൃതദേഹം വെള്ളിയാഴ്ച രാവിലെ മാട്ടൂൽ നോർത്ത് ജാറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.