ഇരുമ്പുഴി: ആദ്യകാലങ്ങളില്‍ ആനക്കയം പഞ്ചായത്തിൽ ആതുരശുശ്രൂഷാ രംഗത്തും സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളിലും നിറസാന്നിധ്യമായിരുന്ന സി.കെ. എന്ന ഡോ. സി.കെ. മുഹമ്മദ് (79) നിര്യാതനായി. സി.പി.എം ഇരുമ്പുഴി ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു.
ഓള് കേരള ഹോമിയോപതിക് അസോസിയേഷന് മലപ്പുറം ജില്ല സെക്രട്ടറിയായും സംസ്ഥാന ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫ്രന്റ്സ് മലബാർ ഹോമിയോപ്പതി ഫെഡറേഷന് സ്ഥാപക നേതാവായിരുന്നു.
ഭാര്യ: പരേതയായ ആയിഷ. മക്കള്‍: പരേതനായ അഡ്വ. അബ്ദുസ്സമദ്, ഇര്‍ഷാദ് (ജിദ്ദ ക്രിയേറ്റിവ് ഗ്രാഫിക്സ്), പരേതനായ അനീസ് ബാബു. മരുമക്കള്‍: മെഹ്റുന്നീസ (മഞ്ചേരി), സക്കീന (നിലമ്പൂർ).