തിരൂർക്കാട്: പരേതനായ സെയ്ത് റാവുത്തറുടെ മകൾ ഹവ്വാഉമ്മ ടീച്ചർ (85) നിര്യാതയായി.
തിരൂർക്കാട് അൽ മദ്റസത്തുൽ ഇലാഹിയ, തിരൂർക്കാട് ഇലാഹിയ കോളജ്, ചൊവ്വാണ ജി.എൽ.പി സ്കൂൾ, തിരൂർക്കാട് എ.എം.എൽ.പി സ്കൂൾ, തിരൂർക്കാട് എ.എം.എച്ച്.എസ് എന്നിവിടങ്ങളിലായി മൂന്ന് പതിറ്റാണ്ടോളം അധ്യാപികയായിരുന്നു.
മാതാവ്: പരേതയായ ഫാത്തിമ ബീവി കാസിം റാവുത്തർ. സഹോദരങ്ങൾ: മറിയ സെയ്ത് റാവുത്തർ (നിലമ്പൂർ), പരേതരായ അബ്ദുറസാഖ് സെയ്ത് റാവുത്തർ, ഫാത്തിമ ബീവി സെയ്ത് റാവുത്തർ, ആസ്യ സെയ്ത് റാവുത്തർ, അബ്ദുസമദ്.
മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് തിരൂർക്കാട് കാസിം ദർവേശ് മസ്ജിദിൽ.