വടക്കഞ്ചേരി: ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. കിഴക്കഞ്ചേരി തച്ചക്കോട് പാരിജാൻ മൻസിലിൽ മുഹമ്മദ് ഹനീഫ (79) ആണ് മരിച്ചത്. ആദ്യകാലത്തെ പാരിജാൻ ബസ് സർവിസ് ഉടമയാണ്.
കഴിഞ്ഞ 12ന് വടക്കഞ്ചേരി ചെറുപുഷ്പം സ്കൂളിനു സമീപമായിരുന്നു അപകടം. നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചക്ക് 2.30നാണ് മരിച്ചത്. മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിൽ.
പോസ്റ്റ്മോർട്ടത്തിനുശേഷം വെള്ളിയാഴ്ച ഉച്ചക്കുശേഷം കാക്കോട് പുത്തൻപള്ളി ഖബർസ്ഥാനിൽ ഖബറടക്കും. ഭാര്യ: ജമീല. മക്കൾ: ഇസ്മയിൽ, ലൈല, പാരിജാൻ, സാജിത, റെജീന, പരേതനായ മജീദ്. മരുമക്കൾ: അൻസാരി, സലീം, സിദ്ദീഖ്, സൽമത്ത്, ഷമീന.