ആലത്തൂർ: മാതാവ് മരിച്ച് അഞ്ചാം ദിവസം മകനും മരിച്ചു. ചിറ്റിലഞ്ചേരി കടമ്പടി പാഴിയോട്ടിൽ പരേതനായ തമ്പിക്കുട്ടിയുടെ മകൻ മുഹമ്മദ് മൂസ (54) ആണ് ബുധനാഴ്ച മരിച്ചത്. ഇദ്ദേഹത്തിന്റെ മാതാവ് ഫാത്തിമ ബീവി (85) ശനിയാഴ്ചയാണ് മരിച്ചത്.
മുഹമ്മദ് മൂസയുടെ ഭാര്യ: നസീമ. മക്കൾ: ഫാസിൽ, അനീഷ, അഫ്സൽ. മരുമകൻ: ഷക്കീർ. സഹോദരങ്ങൾ: മുഹമ്മദ് ഹനീഫ, മുസ്തഫ, ബൽക്കീസ്, ഉമ്മുസൽമ, റാബിയ, റഹ്മത്ത്, അജ്മിയ.