പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് മുഹമ്മദ് പള്ളി മഹല്ലിൽ താമസിക്കുന്ന കെ.വി. ഖാസിം (65) നിര്യാതനായി.
പരേതരായ വി.വി. ഉമ്മറിന്റെയും കെ.വി. ഫാത്തിമയുടെയും മകനാണ്. ഭാര്യ: പി.കെ. അലീമ. മക്കൾ: നജ്മ, ഫാരിഷ, ഫസീല. മരുമക്കൾ: ജാബിർ (കാലിക്കടവ്), പൊന്നിച്ചി അബ്ദുൽ ഖാദർ, ഫിറോസ് (കേളോത്ത്). സഹോദരങ്ങൾ: അബ്ദുസ്സലാം, അസ്മ, സഖീന, ജമീല, റാബിയ, ആബിദ (വനിത ലീഗ് രാമന്തളി പഞ്ചായത്ത് പ്രസിഡന്റ്), അബ്ദുന്നാസർ, ബഷീർ ഫൈസൽ.
ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് രാമന്തളി ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.