കൽപകഞ്ചേരി: പ്രസവശേഷമുണ്ടായ അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു. കന്മനം പന്താവൂർ സ്വദേശി ആലുക്കൽ മൻസൂറിന്റെ ഭാര്യ മുബഷിറയാണ് (34) മരിച്ചത്. ആതവനാട് പഞ്ചായത്തിൽ എൽ.ഡി ക്ലർക്കായിരുന്നു.
നവജാത ശിശുവിനെ കൂടാതെ ഏഴാം ക്ലാസ് വിദ്യാർഥി ഹിസ മൻസൂർ, ഈസ മൻസൂർ എന്നിവർ മക്കളാണ്. പിതാവ്: രണ്ടത്താണി നീറ്റത്തുപറമ്പിൽ അബ്ദുൽ മജീദ്. മാതാവ്: റംല.