പാലക്കാട്: ഡൊമിനിക്കൻ കോൺഗ്രിഗേഷൻ പാലക്കാട് വെണ്ണക്കര സെന്റ് മാർട്ടിൻ കോൺവെന്റ് അംഗമായ സിസ്റ്റർ ഒ.പി. എൽസി കാച്ചപ്പിള്ളി (69) നിര്യാതയായി. വ്യാഴാഴ്ച രാവിലെ പത്തിന് ആരംഭിക്കുന്ന കുർബാനക്ക് ശേഷം സംസ്കാര ശുശ്രൂഷകൾ 11ന് പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കും.