കൊടകര: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നാഡിപ്പാറ ഉപ്പുഴി വീട്ടില്‍ രഘുവിന്റെ മകന് യദു കൃഷ്ണനാണ് (19) തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. വര്‍ക്ക് ഷോപ്പ് മെക്കാനിക്ക് ആയിരുന്നു.
നവംബർ അഞ്ചിന് ചെമ്പുചിറയില്‍ ഇയാള്‍ സഞ്ചരിച്ച ബൈക്കില്‍ ലോറിയിടിച്ചായിരുന്നു അപകടം. മാതാവ്: ലിപി. സഹോദരന്: മിഥുന്.