മണ്ണുത്തി: ടിപ്പര്‍ ലോറിക്കു പിറകില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കൂട്ടാല സ്വദേശി പടിഞ്ഞാപ്പുറത്ത് കുരിയന്റെ മകന് പ്രിന്‍സാണ് (38) മരിച്ചത്.
തിങ്കളാഴ്ച രാത്രി നെല്ലങ്കര വെച്ചാണ് അപകടം. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സിമി. മക്കള്‍: ആന്‍ മരിയ, ഹെവന്‍ (താളിയോട് ജീവന് ജ്യോതി പബ്ലിക് സ്കൂള്‍ വിദ്യാർഥികൾ).