കോടിയേരി: ഈങ്ങയിൽ പീടിക ഉഷസ്സിൽ ഇ.വി. ഗംഗാധരൻ (80) നിര്യാതനായി. ദീർഘകാലം പള്ളൂർ സ്പിന്നിങ് മിൽ ഐ.എൻ.ടി.യു.സി യൂനിയൻ നേതൃസ്ഥാനത്ത് പ്രവർത്തിച്ചിരുന്നു. കോൺഗ്രസ് (എസ്) പ്രവർത്തകനായിരുന്നു. എൻ.സി.പി തലശ്ശേരി ബ്ലോക്ക് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായിരുന്നു. ചെങ്ങര തറവാട് കുടുംബ ക്ഷേമ സമിതിയുടെ സ്ഥാപകാംഗമാണ്. പിതാവ്: പരേതനായ കൃഷ്ണൻ നായർ. മാതാവ്: പരേതയായ കല്യാണിക്കുട്ടി അമ്മ. ഭാര്യ: എം.സി. വിമല. മക്കൾ: എം.സി. ഷാജി (കോടിയേരി), എം.സി. ഷൈജു (പുണെ), എം.സി. ഷനിൽ (ഇലക്ട്രീഷ്യൻ, പള്ളൂർ സ്പിന്നിങ് മിൽ). മരുമക്കൾ: പ്രതിഭ (ചെണ്ടയാട്), ശ്രീജിഷ (കാപ്പാട്). സഹോദരങ്ങൾ: ബേബി (കോടിയേരി), ശശിധരൻ (കോടിയേരി), പരേതരായ സരസ്വതി, ഉഷ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.