വിയറ്റ്നാംപടി: കിഴുമുറി മഹല്ലിൽ കൊക്കത്ത് മുക്കിൽ ചെട്ടിയാർപറമ്പിൽ മുഹമ്മദ് കുട്ടി (കുഞ്ഞുമണി -57) നിര്യാതനായി. ദീർഘകാലം സൗദിയിലായിരുന്നു. നാട്ടിൽ വന്നശേഷം കൊപ്പത്തെ പെട്രോൾ പമ്പ് ജീവനക്കാരനായിരുന്നു. ഭാര്യ: താഹിറ (വെസ്റ്റ് കൈപ്പുറം). മക്കൾ: ജിഫാന, ജസ്ന, ജസ, ജംന (വിദ്യാർഥികൾ). സഹോദരങ്ങൾ: അഷ്റഫലി (സൂപ്പർമാർക്കറ്റ് അബഹ, സൗദി), സൈഫുദ്ദീൻ (ഫാർമസിസ്റ്റ്, അബൂദബി), ഫാത്തിമ എന്ന കുഞ്ഞുമ്മു (വിയറ്റ്നാംപടി), സഫിയ്യ (കൊപ്പം), റംല (പുലാശ്ശേരി), മൈമൂന (തിരൂർ). പിതാവ്: പരേതനായ സെയ്താലി എന്ന കുഞ്ഞാപ്പുട്ടി. മാതാവ്: പരേതയായ ബിയ്യുട്ടി.