മുഴപ്പിലങ്ങാട്: കുളം കടവ് റോഡിൽ ദേവൂസിൽ പി.പി. ഗംഗാധരൻ (80) നിര്യാതനായി. ബിഇൽ ബംഗളൂരുവിൽ ജീവനക്കാരനായിരുന്നു. സി.പി.എം മലക്ക് താഴെ ബ്രാഞ്ചംഗമാണ്. മുഴപ്പിലങ്ങാട് സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പുരോഗമന കലാസാഹിത്യ സംഘം എടക്കാട് മേഖല കമ്മിറ്റി അംഗം, സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ എടക്കാട് മേഖല കമ്മിറ്റി അംഗം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ എടക്കാട് മേഖല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: കെ. സരോജിനി (റിട്ട. പ്രഫസർ കണ്ണൂർ എസ്.എൻ കോളജ്). മക്കൾ: സ്മിത ഷമ്മി (അക്ഷയ കേന്ദ്രം സിറ്റി സെന്റർ, കൊടുവള്ളി), ഷിജു ഗംഗാധരൻ (പാറോൾ യൂനിവേഴ്സിറ്റി, ബറോഡ), ലിജു ഗംഗാധരൻ (ടെറക്സ് സോഫ്റ്റ്, മംഗളൂരു). മരുമക്കൾ: ഷമ്മി (ബിസിനസ്, തലശ്ശേരി), സിൻഷ, കാവ്യ (ആരോഗ്യ വകുപ്പ്, പി.എച്ച്.സി, ധർമടം). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മുഴപ്പിലങ്ങാട് പൊതുശ്മശാനത്തിൽ.