കാങ്കോൽ: വലിയചാലിലെ സ്വാതന്ത്ര്യസമരസേനാനി തെക്കേടത്ത് കൃഷ്ണ പൊതുവാളുടെ ഭാര്യ തിക്കല്ലൂര് വീട്ടിൽ കാർത്ത്യായനിയമ്മ (91) നിര്യാതയായി. മക്കൾ: തിക്കല്ലൂർ മീനാക്ഷി (കാങ്കോൽ), ടി.വി. ബാലകൃഷ്ണൻ നായർ (റിട്ട. സീനിയർ ക്ലർക്ക് ഡി.എം.ഒ ഓഫിസ് കാഞ്ഞങ്ങാട്), ടി.വി. ജാനകി (വലിയചാൽ), ടി.വി. ബാലചന്ദ്രൻ (റിട്ട. ടീച്ചർ കരിവെള്ളൂർ നോർത്ത് യു.പി സ്കൂൾ). മരുമക്കൾ: വി. കുഞ്ഞിരാമൻ ഇളയ പൊതുവാൾ (കാങ്കോൽ ), ഇ. ബാലാമണി (നീലേശ്വരം), പെരിങ്ങേത്ത് പത്മനാഭൻ (കുണ്ടുവാടി ), വി.വി. അനിത (കരിവെള്ളൂർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് സമുദായ ശ്മശാനത്തിൽ.