തവനൂർ: മുവാങ്കര കായൽവക്കത്ത് മജീദ് (55) നിര്യാതനായി. തവനൂർ വളംഡിപ്പോ ഉടമയായിരുന്നു. കടകശ്ശേരി ഐഡിയൽ ട്രസ്റ്റ് ഡയറക്ടർ, ഐഡിയൽ കാമ്പസ് വെഹിക്കിൾ ഇൻചാർജ് എന്നീ നിലകളിൽ സേവനം അനുഷ്ടിച്ച് വരികയായിരുന്നു. ഭാര്യ: നജ്മത്ത്. മക്കൾ: അജ്മൽ (ജപ്പാൻ), ജാബിർ റഹ്മാൻ, ജസീൽ. മരുമകൾ: ഷഫ്ന അജ്മൽ. ഖബറടക്കം തിങ്കളാഴ്ച വൈകീട്ട് നാലിന് തവനൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.