മഞ്ചേരി: മിനറൽസ് ആൻഡ് മെറ്റൽ ട്രെയിനിങ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് ജനറൽ മാനേജറായി വിരമിച്ച കെ.ആർ.എസ് റോഡിൽ ‘ശ്രുതി’യിൽ കെ. രാമകൃഷ്ണൻ (81) നിര്യാതനായി. ഭാര്യ: പി. ജ്യോതി ഭായ് (റിട്ട. നഴ്സിങ് സൂപ്രണ്ട്, ഗവ. മെഡിക്കൽ കോളജ്, മഞ്ചേരി). മക്കൾ: രമ്യ രാമകൃഷ്ണൻ (എൻജിനീയർ, ബോംബെ), രീതി രാമകൃഷ്ണൻ (എൻജിനീയർ, ദുബൈ). മരുമക്കൾ: രോഹിത് (ഹിന്ദുസ്ഥാൻ പെട്രോളിയം, ഗുജറാത്ത്), സജിത്ത് (ദുബൈ).