തളിപ്പറമ്പ്: പട്ടുവം മുള്ളൂലിലെ എം.വി. രാഘവൻ (66) നിര്യാതനായി. നിർമാണ തൊഴിലാളിയായ ഇദ്ദേഹം മുള്ളൂൽ പുതിയ ഭഗവതി ക്ഷേത്ര പൂരക്കളി പണിക്കർ, കണിക്കുന്ന് കൊൽക്കളി ഗുരുക്കൾ, പൂരക്കളി കല അക്കാദമി സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പിതാവ്: പരേതനായ കൊട്ടൻ. മാതാവ്: കല്യാണി. ഭാര്യ: രത്നാവതി (ആശാ വർക്കർ, പട്ടുവം). മക്കൾ: സുജേഷ് (ഗൾഫ്), സുജീഷ, ഷിജിന (ഗൾഫ്). മരുമക്കൾ: സൊനാറ്റ (കോഴിക്കോട്), പ്രദീപൻ (നരിക്കോട്), റിനേഷ് (മുല്ലക്കൊടി). സഹോദരങ്ങൾ: ജാനകി, രമേശൻ, സുധൻ (മുംബൈ), ശ്രീജ (പാപ്പിനിശ്ശേരി), സിന്ധു. തിങ്കളാഴ്ച രാവിലെ 10 മുതൽ മുള്ളൂൽ എ.കെ.ജി മന്ദിരത്തിൽ പൊതുദർശനം. തുടർന്ന് 10.30ന് മുള്ളൂൽ ശ്മശാനത്തിൽ സംസ്കരിക്കും.