പയ്യന്നൂർ: കോറോം കൊക്കോട്ട് വരരുചിമംഗലം മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം താമസിക്കുന്ന റിട്ട. പ്രധാനാധ്യാപകൻ പി. കുഞ്ഞികൃഷ്ണൻ നായർ (85) നിര്യാതനായി. ഭാര്യ: പരേതയായ വി.വി. നളിനി. മക്കൾ: വി.വി. രഞ്ജിത്ത് കുമാർ (ഫാർമസിസ്റ്റ്, ഗവ. ആയുർവേദ ആശുപത്രി, പയ്യന്നൂർ), പരേതയായ ഡോ. രഞ്ജിനി കുമാരി. മരുമകൾ: ടി. സുജയ (ഇൻസ്പെക്ടർ ലീഗൽ മെട്രോളജി വകുപ്പ് തളിപ്പറമ്പ്). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കോറോം സമുദായ ശ്മശാനത്തിൽ.