രാമനാട്ടുകര: പരേതനായ വലിയവീട്ടിൽ അപ്പു ചെട്ട്യാരുടെ ഭാര്യ രാമനാട്ടുകര ശ്രീരാമേശ്വരം ശിവക്ഷേത്രത്തിനു സമീപം വലിയവീട്ടിൽ കോമള വിഹാറിൽ താമസിക്കുന്ന കാർത്യായനി അമ്മ (87) നിര്യാതയായി. മക്കൾ: കോമളം, സത്യനാരായണൻ (സത്യൻസ് ഡിസൈനിങ്). മരുമക്കൾ: പരിയാംതൊടി രാമചന്ദ്രൻ, ഷൈജ (മായ ടൈലറിങ്, രാമനാട്ടുകര). സഹോദരങ്ങൾ: അമ്മു, കൃഷ്ണൻകുട്ടി, കല്യാണി, ജാനകി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ.