കൂത്തുപറമ്പ്: കേരള ബാങ്ക് കൂത്തുപറമ്പ് സായാഹ്ന ശാഖ മാനേജർ മാങ്ങാട്ടിടം കോയിലോട് കേളി സാംസ്കാരിക കേന്ദ്രത്തിന് സമീപത്തെ മുരളീധരൻ തോട്ടുംകര (55) നിര്യാതനായി. പൂക്കോട്ടെ പരേതനായ ബാലൻ തോട്ടുംകരയുടെയും ചന്ദ്രമതിയുടെയും മകനാണ്. ഭാര്യ: തങ്കമണി (അധ്യാപിക, അയിത്തറ മമ്പറം ജി.എച്ച്.എസ്.എസ്). മക്കൾ: ടി.കെ. ഹൃതിക, ടി.കെ. ഹൃഷിക(വിദ്യാർഥികൾ, അങ്കമാലി എൻജിനീയറിങ് കോളജ്). സഹോദരങ്ങൾ: ടി.കെ. ലീന, ടി.കെ. സീന. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കോയിലോട് സ്മൃതി വാതക ശ്മശാനത്തിൽ.