പിലാത്തറ: ദീർഘകാലം ലക്ഷദ്വീപ് പൊലീസിൽ സേവനമനുഷ്ഠിച്ച കൈതപ്രം മേച്ചറ ഇല്ലത്ത് ഗണപതി നമ്പൂതിരി (72) നിര്യാതനായി. ഭാര്യ: സരസ്വതി അന്തർജനം. മക്കൾ: സന്തോഷ് (ശാന്തി, കുശാൽ നഗർ ക്ഷേത്രം), സജിത (കെ.എസ്.ഇ.ബി പയ്യന്നൂർ ഡിവിഷനൽ ഓഫിസ്). മരുമക്കൾ: തനുജ (കൂർഗ്), ശ്രീകാന്ത് (സീനിയർ സിവിൽ പൊലീസ് ഓഫിസർ, കൽപറ്റ). സഹോദരങ്ങൾ: നാരായണൻ നമ്പൂതിരി (റിട്ട. ലക്ഷദ്വീപ് പൊലീസ്), ദ്രൗപദി (കൈതപ്രം), പരേതനായ ഈശ്വരൻ നമ്പൂതിരി.