വണ്ടൂർ: വാണിയമ്പലം തച്ചങ്ങോട് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മരുതുങ്ങൽ എലമ്പ്ര നന്ദനാണ് (കണ്ണൻ -25) മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടിനാണ് അപകടം.
സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് എതിരെ വരികെയായിരുന്ന വാഹനത്തിലിടിച്ചത്. സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് പോസ്റ്റ്മോർട്ടം നടപടികളെടുത്തു. വണ്ടൂർ പൊലീസ് നിയമ നടപടികളും സ്വീകരിച്ചു. തിങ്കളാഴ്ച രാവിലെ കുടുംബ ശ്മശാനത്തിൽ സംസ്കരിക്കും. വണ്ടൂരിലെ എം.ടി.എസ് മെറ്റൽസ് സ്ഥാപനത്തിൽ ജീവനക്കാരനാണ്. പിതാവ്: ബേബി. മാതാവ്: ബിന്ദു. സഹോദരങ്ങൾ: നാഥു (മൂന്നാർ), നന്ദേഷ് (ദമ്മം).