ആമ്പല്ലൂർ: വരന്തരപ്പിള്ളിയിൽ കുറുമാലി പുഴയിലെ കരയാംപാടം പമ്പ് ഹൗസ് കടവിൽ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. വരന്തരപ്പിള്ളി തെക്കുമുറി വെളുത്തേടത്ത് വീട്ടിൽ മോഹനനാണ് (55) മരിച്ചത്. ഞായറാഴ്ച രാവിലെ 10ഓടെ പുഴയിൽ ചൂണ്ടയിടാൻ എത്തിയവരാണ് മൃതദേഹം കണ്ടത്. വരന്തരപ്പിള്ളി പൊലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മോഹനൻ. ശനിയാഴ്ച രാവിലെ ജോലിക്ക് പോയ മോഹനൻ രാത്രിയിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തിയിരുന്നു. വരന്തരപ്പിള്ളി പൊലീസ് മേൽനടപടി സ്വീകരിച്ചു.