ബേപ്പൂർ: അരക്കിണർ മുണ്ടോപാടം തൊട്ടിയിൽ ഹംസ (72) നിര്യാതനായി. ആദ്യകാലത്ത് ചക്കുംകടവ് പ്രദേശത്തെ പൊതുരംഗത്ത് നിറസാന്നിധ്യമായിരുന്നു. അവിഭക്ത മുസ് ലിം ലീഗിലും തുടർന്ന് അഖിലേന്ത്യ ലീഗിലും സജീവമായി പ്രവർത്തിച്ചു. മുൻ മന്ത്രി പരേതനായ പി.എം. അബൂബക്കറിന്റെ സഹകാരിയായിരുന്നു. ഭാര്യ: സൈനബി. മക്കൾ: മൻസൂർ, ഇർഷാദ്, സമീറ, ഷഹനാസ്. മരുമക്കൾ: നുസ്രത്ത്, ബർസീന, റിയാസ് (കുവൈത്ത്), ഹമീദ്. സഹോദരികൾ: നബീസ, കതീസ.