എരുമപ്പെട്ടി: തെക്കുമുറി അയ്യപ്പൻകാവ് പരിസരത്ത് താമസിക്കുന്ന മരുതങ്ങാട്ട് വീട്ടിൽ അച്യുതൻ നായർ (84) നിര്യാതനായി. റിട്ട. ഫുഡ് ഇൻസ്പെക്ടറായിരുന്നു.
ഭാര്യ: പരേതയായ ബേബിയമ്മ. മക്കൾ: സുമ, സുഭാഷ്, സ്വപ്ന. മരുമക്കൾ: സുരേഷ്, ആതിര, നന്ദകുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ചെറുതുരുത്തി ശാന്തിതീരം പൊതുശ്മശാനത്തിൽ.