തേഞ്ഞിപ്പലം: പെരുവള്ളൂർ പൂതംകുറ്റിയിലെ പരേതനായ തൊട്ടിയിൽ കുട്ടിഹസ്സന്റെ മകൻ അബ്ദുൽ അസീസ് (60) നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് നാലു മാസമായി സൗദിയിലെ അൽ അഹ്സ ഹുഫൂഫിലെ വിവിധ ആശുപത്രികളിലും തുടർന്ന് ഒരു മാസമായി ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഭാര്യ: സഫിയ. മക്കൾ: യാസിർ ഷിബിൽ, ഹുദ ഷെറിൻ. മരുമകൾ: സുഹാന.