ഐക്കരപ്പടി: ചെറുകാവ് പുത്തൂപ്പാടം എം. അബ്ദുൽ ഖാദിര്‍ മുസ്ലിയാര് (84) നിര്യാതനായി. സമസ്ത കൊണ്ടോട്ടി താലൂക്ക് വൈസ് പ്രസിഡന്റും മടവൂര്‍ സി.എം സെന്റര്‍ പ്രധാന മുദരിസുമാണ്. ഭാര്യ: ആയിശ. മക്കള്‍: അബ്ദുല്‍ ഹക്കീം അഹ്സനി (കേരള മുസ്ലിം ജമാഅത്ത് ഐക്കരപ്പടി സര്‍ക്കിള്‍ വൈസ് പ്രസിഡന്റ്, പുത്തൂപ്പാടം മഹല്ല് സെക്രട്ടറി), അബ്ദുല്‍ ജലീല്‍ സഖാഫി (കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പ്രൈവറ്റ് സെക്രട്ടറി), സ്വാലിഹ് ഇര്‍ഫാനി (എസ്.വൈ.എസ് പുളിക്കല്‍ സോണ്‍ പ്രസിഡന്റ്), ആബിദ, റാഷിദ. മരുമക്കള്‍: അബ്ദുല്ല, സലീം, സല്‍മ, സൈനബ, റാഫിദ, ആയിശ.