തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ ചോയി ഉണ്ണികൃഷ്ണൻ (70) നിര്യാതനായി. പൂക്കോത്ത് കൊട്ടാരം ദേവസ്വം മുൻ പ്രസിഡന്റാണ്. പരേതരായ ചോയി കുഞ്ഞിരാമന്റെയും കുട്ടഞ്ചേരി കുഞ്ഞാതിയുടെയും മകനാണ്. ഭാര്യ: കുട്ടഞ്ചേരി ലേഖ. മക്കൾ: അമിത (കോൾമൊട്ട), അഖിത. മരുമകൻ: മഹേഷ് (കോൾമൊട്ട). സഹോദരങ്ങൾ: ഗോപാലൻ ചോയി, ശാന്ത, കമല, ജയലക്ഷ്മി. മൃതദേഹം വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ പറശ്ശിനിക്കടവ് കോൾമൊട്ടയിലെ മകളുടെ വീട്ടിലും 10.30ന് പൂക്കോത്ത് തെരുവിലെ പത്മശാലിയ സംഘം ഓഫിസിലും പൊതുദർശനത്തിനുവെക്കും. സംസ്കാരം 11ന് സമുദായ ശ്മശാനത്തിൽ.