തലശ്ശേരി: കുന്നോത്ത് തെരുവിലെ കണിശൻകുന്ന് വീട്ടിൽ ജയരാജൻ (76) നിര്യാതനായി. സി.പി.എം കുന്നോത്ത് ബ്രാഞ്ച് മുൻ സെക്രട്ടറിയും കേരള ദിനേശ് ബീഡി തൊഴിലാളിയുമായിരുന്നു. ദേശീയ സാംസ്കാരിക സമിതി പ്രസിഡന്റ്, വടക്കുമ്പാട് സർവിസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം എന്നിങ്ങനെയും പ്രവർത്തിച്ചിരുന്നു. പരേതരായ കുമാരന്റെയും നാണിയുടെയും മകനാണ്. ഭാര്യ: ഗീത (സി.പി.എം കുന്നോത്ത് ബ്രാഞ്ച് അംഗം). മക്കൾ: ജെറിൻ, ജെസ്ന. മരുമക്കൾ: വിനോദൻ, നീതു. സഹോദരങ്ങൾ: സുരൻ, രജിത, സുജാത, ചിത്ര, പരേതയായ ഗൗരി.