മുക്കം: താമരശ്ശേരി ജില്ല മുൻ വിദ്യാഭ്യാസ ഓഫിസർ കല്ലുരുട്ടി പനോളിയിൽ ഇ. രാജഗോപാലൻ (68) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 12ന് വീട്ടുവളപ്പിൽ. വൈത്തിരി, കുന്നമംഗലം, അരീക്കോട് ഉപ ജില്ലകളിലെ വിദ്യാഭ്യാസ ഓഫിസറായിരുന്നു. ദീർഘകാലം നീലേശ്വരം, കൊടുവള്ളി, മാവൂർ, ആർ.ഇ.സി ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിൽ അധ്യാപകനായിരുന്നു. എസ്.എസ്.എ കുന്ദമംഗലം ബി.പി.ഒയും സാക്ഷരത പ്രവർത്തനത്തിന്റെ അസിസ്റ്റന്റ് കോഓഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ഗണിതശാസ്ത്രം മധുരതരമാക്കിയ അധ്യാപകനും മികച്ച സംഘാടകനുമായിരുന്നു. ഭാര്യ: മീര (കൊയിലാണ്ടി). മക്കൾ: നിധിൻരാജ് (അസി. ജനറൽ മാനേജർ, പി.കെ. സ്റ്റീൽസ് കോഴിക്കോട്), നിഖിൽ രാജ് (കാനറ ബാങ്ക് മംഗളൂരു). മരുമക്കൾ: ശ്യാമ (അസി. പ്രഫസർ, എഫ്.ഐ.എം.എസ് ഫാറൂഖ് കോളജ്), അനഘ (ബാലുശ്ശേരി).