ചാവക്കാട്: ഞായറാഴ്ച മത്സ്യബന്ധനത്തിനിടെ വഞ്ചിയിൽനിന്ന് തെറിച്ചുവീണ് കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ കരക്കടിഞ്ഞു.
മുനക്കകടവ് കോസ്റ്റൽ പൊലീസ് സ്റ്റേഷനു സമീപം പുഴയിൽനിന്നാണ് മൃതദേഹം ലഭിച്ചത്. തളിക്കുളം സ്നേഹതീരം സ്വദേശി ഇഷ്ത്താക്കിരി വീട്ടിൽ ശിവനാണ് (52) മരിച്ചത്. ഞായറാഴ്ച രാവിലെ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപെട്ട് വഞ്ചിയിൽനിന്ന് ശിവൻ തെറിച്ചുവീഴുകയായിരുന്നു. മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസും ഫിഷറീസ് ബോട്ടും ഞായറാഴ്ച ഇരുട്ടുവോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തളിക്കുളം സ്വദേശി നന്ദുവിന്റെ ഉടമസ്ഥതയിലുള്ള ഗുരുവായൂരപ്പൻ വഞ്ചിയാണ് അപകടത്തിൽപെട്ടത്. ഭാര്യ: സുജാത. മക്കൾ: അശ്വതി, അശ്വനി, അക്ഷയ. മരുമക്കൾ: നിധിൻ, മിഥുൻ.