പഴയങ്ങാടി: ഏഴ് പതിറ്റാണ്ടിലേറെയായി പഴയങ്ങാടിയിലെ പലചരക്ക് മൊത്തക്കച്ചവട രംഗത്ത് സജീവമായ വ്യാപാരി പുതിയങ്ങാടി സി.കെ. റോഡിലെ കെ.സി. ഹൗസിൽ എം.പി. മുഹമ്മദ് കുഞ്ഞി (84) നിര്യാതനായി. പഴയങ്ങാടിയിലെ എം.പി സ്റ്റോർ ഉടമയാണ്. മുസ്ലിം ലീഗിന്റെ പഴയകാല സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: കെ.സി. മറിയുമ്മ (പുതിയങ്ങാടി). മക്കൾ: കെ.സി. അബ്ദുൽ റശീദ്, കെ.സി. റഹീം, കെ.സി. മഹറൂഫ് (മൂവരും എം.പി സ്റ്റോർ, പഴയങ്ങാടി), കെ.സി. നസീറ, കെ.സി. ശഫീഖ് (ദുബൈ), ശാഹിന, സീനത്ത്. മരുമക്കൾ: എ. അബ്ദുൽ നാസർ (പുതിയങ്ങാടി), പി.എം. ശംന (എരിപുരം), എം. ആരിഫ (മുട്ടം), വി.പി. ശാഫി (ഖത്തർ), നൗഷാദ് (ദുബൈ). സഹോദരങ്ങൾ: ഡോ. എം.പി. ഹസ്സൻ കുഞ്ഞി (ഡയറക്ടർ, കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ്), എം.പി. ഇബ്രാഹിം കുട്ടി (മണവാട്ടി വസ്ത്രാലയം, പഴയങ്ങാടി), എം.പി. അബ്ദുല്ല, സുബൈദ, ആയിഷ, ആമിന, പരേതനായ അബ്ദുൽ മജീദ്.